കൊച്ചി | കാനഡയില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.
ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണം
ഹാര്‍വ്സ് എയര്‍ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാര്‍ഥിയായിരുന്നു ശ്രീഹരി. ടേക്ക് ഓഫ്, ലാന്‍ഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈന്‍ബാക്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം ഉണ്ടായത്. ഒരേ സമയം രണ്ടു വിമാനങ്ങള്‍ റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. .
