സര്‍ക്കാര്‍ ജോലികളിൽ 35 ശതമാനം തസ്തികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന | ബിഹാറില്‍ സ്ത്രീകള്‍ക്ക് വന്‍ ജോലി വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

യൂത്ത് കമ്മീഷന്റെ രൂപവത്കരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു..

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപവത്കരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും, അവരെ പരിശീലിപ്പിക്കുകയും ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനാണ് യൂത്ത് കമ്മീഷന്‍ എന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കമ്മീഷന് ഒരു ചെയര്‍പേഴ്സണ്‍, രണ്ട് വൈസ് ചെയര്‍പേഴ്സണ്‍മാര്‍, 45 വയസ്സിന് താഴെയുള്ള ഏഴ് അംഗങ്ങള്‍ എന്നിവര്‍ ഉണ്ടായിരിക്കും. സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും കമ്മീഷന്റെ ചുമതലയാണ്.

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലികളില്‍ ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടോ എന്നതും കമ്മീഷന്‍ നിരീക്ഷിക്കും. മദ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ തടയുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കുകയെന്നതും കമ്മീഷന്റെ ചുമതലയാണ്
.
..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →