വയനാട് | വയനാട്ടിൽ എലിപ്പനി ബാധിച്ച് ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു എന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ(ജൂലൈ 8) വൈകിട്ട് പനി മൂർച്ഛിച്ചതോടെയാണ് വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചത് .
ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
