ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കരുവാരകുണ്ട് | മലപ്പുറം കരുവാരകുണ്ടില്‍ ഒലിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തരിശ് മുക്കട്ടയിലെ പുറ്റാണിക്കാട്ടില്‍ ഖമറുദ്ദീന്റെ മകന്‍ റംശാദ് (29) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. തരിശ് മുക്കട്ടയിലെ പൂളക്കല്‍ റശീദിനാണ് പരുക്കേറ്റത്. റശീദ് പുന്നക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചുഴിയില്‍ അകപ്പെട്ടയാളിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റംശാദ് ഒഴുക്കില്‍പ്പെട്ടത്

കല്‍ക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിനരികില്‍ പുഴയില്‍ കുളിക്കാനെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തിലെ ഒരാള്‍ ചുഴിയില്‍ അകപ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റംശാദ് ഒഴുക്കില്‍പ്പെട്ടത്.നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനിടെ പുഴയുടെ താഴ്ഭാഗത്ത് നിന്നാണ് റംശാദിന്റെ മൃതദേഹം ലഭിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം റംശാദിന്റെ മൃതദേഹംതരിശ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

തലയില്‍ സാരമായി പരുക്കേറ്റതാണ് മരണകാരണം

.തലയില്‍ സാരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കുത്തൊഴുക്കും നിറയെ പാറക്കെട്ടുകളും ചെങ്കുത്തായ ഭാഗങ്ങളുമുള്ളതാണ് കല്‍ക്കുണ്ട് സ്വപ്നക്കുണ്ട് ഭാഗം. ധാരാളം സഞ്ചാരികളെത്തുന്ന പ്രദേശമാണിത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →