തിരുവനന്തപുരം | ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോൾ വിമാനത്തില്‍ പക്ഷിയിടിച്ചു. . ജൂൺ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിശദമായ പരിശോധനക്ക് ശേഷം ജൂൺ 23 ന് വിമാനം തിരികെ ഡല്‍ഹിക്ക് പറക്കും. .
അതേസമയം, മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു വിട്ടു. ഇന്ന് രാത്രി 8.42- ന് ബെംഗളുരുവില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും 8.52 ന് ഹൈദരാബാദില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനവുമാണ് തിരിച്ചുവിട്ടത് .
