മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

പാല: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് (ജൂൺ19) ഉച്ചയ്ക്ക് ആണ് സംഭവം. ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

. വയറിങ്, ടിവി, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ജനലുകള്‍ക്കും ഭിത്തികള്‍ക്കും പൊട്ടലും വിള്ളലും ഉണ്ടായിട്ടുണ്ട്..മരപ്പണി ചെയ്യുന്ന ചെയ്യുന്ന വര്‍ക്ക്‌ഷോപ്പും മെഷിനറികളും കത്തി നശിച്ചു. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ജിജോ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →