നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 74.35

നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ വര്‍ഷം വീണ്ടും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വോട്ടിങ്. 75.23 ശതമാനമായിരുന്നു 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ്..

രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. .

രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിലെ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 11ഓടെ 30.15 ഉും ഉച്ചയ്ക്ക് ഒന്നിന് 46.73ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 ഉും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →