പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക്

പാലക്കാട് | പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലേക്ക് ചേക്കേറിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്

പാലക്കാട് കോണ്‍ഗ്രസ് വര്‍ഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട മോഹന്‍കുമാര്‍ പറഞ്ഞു. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്. പാലക്കാട്ടെ നിരവധി നേതാക്കളെ തഴഞ്ഞുവെന്നും മോഹന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു . ഡിസിസി നേതൃത്വത്തിനെതിരെ മോഹന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.ഡിസിസി പ്രസിഡന്റ് ഗ്രൂപ്പിസം കളിക്കുന്നുവെന്നാരോപിച്ച് കോട്ടായിയില്‍ വിമത കണ്‍വെന്‍ഷനും നടത്തി.

പാര്‍ട്ടി വിട്ടതോടെ കോട്ടായിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള മോഹന്‍കുമാറിന്റെ ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →