ഇസ്‌റായേല്‍-ഇറാന്‍ സംഘര്‍ഷം : ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി സൗദി കിരീടാവകാശി ചര്‍ച്ച നടത്തി

റിയാദ് | ഇറാന്‍ -ഇസ്റായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .

ഇറാനില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കിരീടാവകാശിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ടെലിഫോണിൽ ചര്‍ച്ച ചെയ്തു. ഇറാനില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ ജനറല്‍മാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .

നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങൾ പരിഹരിക്കണം

ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി നടത്തിയ പ്രത്യേക ടെലിഫോണ്‍ സംഭാഷണത്തില്‍, ഇരു രാജ്യങ്ങളും സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത, സംയമനം പാലിക്കേണ്ടതിന്റെ പ്രാധാന്യം, നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുക എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →