ന്യൂഡല്‍ഹി | വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫൈല്‍ ചിത്രം കറുത്ത ഐക്കണാക്കി മാറ്റി. എക്‌സില്‍ എയര്‍ ഇന്ത്യയുടെ പ്രൊഫൈലും കവര്‍ ഫോട്ടോകളും കറുപ്പിലേക്ക് മാറ്റി.
അപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതാകാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍..
ഇതേ അപ്‌ഡേറ്റ് അവരുടെ ഇന്‍സ്റ്റാഗ്രാം ഫേസ്ബൂക്ക് അക്കൗണ്ടിലുമുണ്ട്. അതിനിടെ, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് വിമാന നിര്‍മാതാക്കളായ ബോയിംഗ് അറിയിച്ചു. അപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍..
അന്വേഷണത്തിന് യു എസ് ഏജന്‍സിയും
വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ സഹായിക്കാന്‍ അമേരിക്കയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ ടി എസ് ബി) സംഘം ഇന്ത്യയിലെത്തും. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച്, അന്വേഷണ വിവരങ്ങള്‍ ഇന്ത്യ എന്‍ ടി എസ് ബിക്ക് നൽകും.സിവിൽ ഗതാഗത അപകട അന്വേഷണങ്ങൾക്ക് ഉത്തരവാദപ്പെട്ട അന്വേഷണ ഏജനസിയാണ് എൻടി.എസ്ബി.
.
