അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് (ജൂൺ 11) പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

നടന്നു പോവുകയായിരുന്ന പരമേശ്വരനെ കൊടുമണ്‍ ഭാഗത്തു നിന്ന് ഏഴംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →