തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് : ജൂലൈ ഒന്നുമുതല്‍ ആധാര്‍ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നിർബ്ബന്ധം

ന്യൂഡല്‍ഹി | ട്രെയിനുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ജൂലൈ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആധാര്‍ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ജൂലൈ ഒന്നുമുതല്‍ ഐ ആര്‍ സി ടി സി ആപ്പിലും വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി നല്‍കിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. ജൂലൈ 15 മുതല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യുമ്പോഴും ഒ ടി പി നല്‍കിയാല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.

യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയില്‍വേ

ഏജന്റുമാര്‍ക്ക് ആദ്യ 30 മിനിറ്റ് തത്കാല്‍ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തും. എ സി, നോണ്‍ എ സി കോച്ചുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാക്കും. എ സി കോച്ചുകളില്‍ രാവിലെ പത്ത് മുതല്‍ പത്തര വരെയും നോണ്‍ എസി കോച്ചുകളില്‍ പതിനൊന്ന് മുതല്‍ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →