ഫ്ളോറിഡ | ബഹിരാകാശ ദൗത്യമായ ആക്സിയോം4ന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ജൂണ്‍ 11 ബുധനാഴ്ച വൈകിട്ട് 5.30ലേക്കാണ് മാറ്റിയത് ഇന്ന് (ജൂൺ 10) നടക്കേണ്ടിയിരുന്ന ദൗത്യം മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെടുന്നതാണ് ആക്സിയോം4 ദൗത്യം. കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.
time, changed,