ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് അറസ്റ്റില്‍

കോട്ടയം | അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റില്‍. മണിമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിയില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് ബിഷപ്പ് തട്ടിയത്

സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു..

പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്. ഈ ബിഷപ്പിനെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്. മുന്‍പ് മറ്റൊരു സഭയില്‍ വൈദികനായിരുന്ന സന്തോഷ് ചാക്കോ സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു..ഇതിനിടെയാണ് കോട്ടയം കുറിച്ചി സ്വദേശിയില്‍ നിന്ന് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷത്തോളം രൂപ വാങ്ങിയത്.. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →