ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 6 വെള്ളിയാഴ്ച രാജ്യത്തിനുസമര്‍പ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ
പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതൽ
നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് പാലത്തിന്(നദിയില്‍ നിന്നുള്ള ഉയരം).
