2027 മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിക്കും

ന്യൂഡല്‍ഹി | രാജ്യത്തെ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടമായാണ് സെന്‍സസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും.

പത്ത് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് സെന്‍സസ് നടത്താറുള്ളത്

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സെന്‍സസ് നടക്കുക. മൂന്ന് വര്‍ഷം കൊണ്ട് സെന്‍സസ് പൂര്‍ത്തിയാക്കും. പത്ത് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് സെന്‍സസ് നടത്താറുള്ളത്. എന്നാല്‍ 2011ന് ശേഷം ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കൊവിഡ് കാരണമാണ് മാറ്റിവെച്ചത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →