അനധികൃത കുടിയേറ്റക്കാരായ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപറേഷന്‍ സിന്ദൂറിന് പിറകെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തിയതെന്നും ഇവരെ നാടുകടത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ നടപടികളെ ഭയന്ന് നിരവധി കുടിയേറ്റക്കാര്‍ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി അതിര്‍ത്തിക്ക് സമീപം എത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ നടപടി ഇപ്പോള്‍ തുടരുന്നത്.

അനധികൃത കുടിയേറ്റക്കാരെ താത്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിച്ചതിന് ശേഷം ബംഗ്ലാദേശിന് കൈമാറുകയാണ് ചെയ്യുന്നത്

ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന (ബി ജി ബി) ഇന്ത്യന്‍ സൈന്യവുമായി സഹകരിക്കുന്നതിനാല്‍ അനധികൃത കുടിയേറ്റക്കാരെ മടക്കിയയക്കുന്ന നടപടികള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടൂന്നവരെ വ്യോമസേനയുടെ വിമാനങ്ങളില്‍ അതിര്‍ത്തികളിലേക്ക് എത്തിക്കുകയും താത്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിച്ചതിന് ശേഷം ബംഗ്ലാദേശിന് കൈമാറുകയും ചെയ്യുന്ന രീതിയാണ് തുടരുന്നത്.

തിരിച്ചയച്ചവരില്‍ പകുതിയോളം പേരും ഗുജറാത്തില്‍ നിന്നാണ്

ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചവരില്‍ പകുതിയോളം പേരും ഗുജറാത്തില്‍ നിന്നാണ്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും നിരവധി കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ടുണ്ട്. ശേഷിക്കുന്നവര്‍ അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →