ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തെ മമത ബാനര്‍ജി സഹായിക്കുന്നതായി അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയ്‌ക്കെതിരെ കടുത്ത ആക്രമണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ സഹായിച്ച് ദേശീയസുരക്ഷയ്ക്കുപരി സ്വന്തം വോട്ട് ബാങ്കിന് പ്രാമുഖ്യം നല്‍കുകയാണ് മമത എന്ന് അമിത് ഷാ ആരോപിച്ചു. രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വിജയ് സങ്കല്‍പ് കാര്യകര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. മമതയ്ക്ക് നുഴഞ്ഞുകയറ്റം തടയാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ അതിന് സാധ്യമാകൂവെന്നും ഷാ പറഞ്ഞു.

മമതയ്ക്ക് ശേഷം അനന്തരവനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നും അമിത് ഷാ.
.
അതിര്‍ത്തിയില്‍ വേലി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്ഥലം ആവശ്യപ്പെട്ടെങ്കിലും മമത നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും അതിനാലാണ് നുഴഞ്ഞുകയറ്റം തുടരുന്നതെന്നും അതിലൂടെ മമതയുടെ വോട്ടുബാങ്ക് പുരോഗമിക്കുകയാണെന്നും പറഞ്ഞ അമിത് ഷാ മമതയ്ക്ക് ശേഷം അനന്തരവനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നും അതൊരിക്കലും നടപ്പാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ഭാവി മാത്രമല്ല രാജ്യസുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുകയാണ് 2026 ല്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്നും അമിത്ഷാ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →