തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഈ വിവരം അറിയിച്ചത്

എല്‍ എഫ് ഫ്‌ളാറ്റില്‍ വെച്ച് ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു..

പോലീസിനു പുറമെ സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് പോലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →