കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്.
കുളത്തിന്റെ പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളില്‍ മൂന്നുപേരാണ് കുളത്തിലേക്ക് വീണത്. പള്ളിയുടെ പരിസരത്തുണ്ടായിരുന്ന വരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രണ്ടുകുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളള ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തിൽ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്.
