തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണി തിരുത്തിക്കൊണ്ട് ഉത്തരവ്. കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിയമനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറാക്കിയത് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിട്ടുള്ളത്.പഴയ ഉത്തരവ് റദ്ദാക്കിയതോടെ എം.ആര്‍. അജിത് കുമാര്‍ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് തന്നെ തുടരും. ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും എക്‌സൈസ് കമ്മിഷണറായി മഹിപാല്‍ യാദവും തിരിച്ചെത്തും ഐജിമാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവെന്നാണ് വിവരം
രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു
.കഴിഞ്ഞയാഴ്ച ഉത്തരവ് പുറത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജൂണ്‍ മാസം അവസാനത്തോടെ നിലവിലെ ഡിജിപി വിരമിക്കും. അപ്പോള്‍ സ്വാഭാവികമായും പോലീസ് തലപ്പത്ത് മാറ്റങ്ങളുണ്ടാകും. അങ്ങനെയിരിക്കെ എന്തിനാണ് തിടുക്കപ്പെട്ട് ഒരു അഴിച്ചുപണി എന്നായിരുന്നു പ്രധാന വിമര്‍ശനം.
.
