കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പകള്‍ 43 ശതമാനം വാർഷിക വർദ്ധനവോടെ 1,08,648 കോടി രൂപയിലെത്തി.സംയോജിത അറ്റാദായം 20 ശതമാനം വാർഷിക വർദ്ധനവോടെ 5,352 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 28 ശതമാനം വാർഷിക വർദ്ധനവോടെ 5,201 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഇവയെല്ലാം കമ്പനിയുടെ ചരിത്രത്തിലെ റെക്കാഡ് നേട്ടങ്ങളാണ്.
ലോക്കറുകളില്‍ 208 ടണ്‍ സ്വർണം എന്ന റെക്കോർഡ് ശേഖരം .
സ്വർണ പണയ വായ്പ ആസ്തികള്‍ 41 ശതമാനം വാർഷിക വളർച്ചയോടെ 1,02,956 കോടി രൂപയിലെത്തി. ബ്രാഞ്ചുകളിലെ ശരാശരി സ്വർണ പണയ വായ്പ ആസ്തികളും റേക്കാഡ് നേട്ടമായ 21.21 കോടി രൂപയില്‍ എത്തി. തങ്ങളുടെ ലോക്കറുകളില്‍ 208 ടണ്‍ സ്വർണം എന്ന റെക്കോർഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്ന നിലയില്‍ 260 ശതമാനം ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചു.
സ്വർണ പണയ വ്യവസായ മേഖലയിലെ വിശ്വസനീയ പങ്കാളി
സംയോജിത വായ്പ ആസ്തികള്‍ 1 ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ടു. വൈവിദ്ധ്യവല്‍കൃതമായ സാമ്പത്തിക സേവന ഗ്രൂപ്പായി ഉയരാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.സ്വർണ പണയ വ്യവസായ മേഖലയിലെ വിശ്വസനീയ പങ്കാളി എന്ന സ്ഥാനം ഊട്ടിയുറപ്പിക്കാനായി. സ്വർണ പണയ ബിസിനസിന് ഒപ്പം മറ്റു മേഖലകളും മികച്ച വളർച്ച കൈവരിച്ചു.മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്,മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് എന്നിവർ പറഞ്ഞു.
.
