ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും വിവരങ്ങളും പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് കൈമാറിയതിന് പാക് പൗരന്മാരായ ലക്‌ഷേര്‍ മാസി, സൂരജ് മാസി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
പിന്നീട് പഞ്ചാബിലെ മലേര്‍കോട്‌ല സ്വദേശികളായ 31 വയസ്സുള്ള ഗുസാല എന്ന സ്ത്രീയും യാമീന്‍ മുഹമ്മദ് എന്നയാളും അറസ്റ്റിലായി. പാക് കമ്മീഷന്‍ ഉദ്യോഗസ്ഥന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയതത്.