കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു

അഴീക്കോട്: ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. മെയ്13 ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. കുറേസമയം കാത്തിട്ടും ശ്രീജിത്ത് കുളത്തിൽനിന്ന് കരയ്ക്കെത്താത്തതിനാൽ നാട്ടുകാരും കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളപട്ടണം പോലീസെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീജിത്ത് കെഎസ്ആർടിസി ഡ്രൈവറാണ്. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: പങ്കജവല്ലി ഭാര്യ: സൗമ്യശ്രീ (കാസർകോട്). മകൻ: ധനശ്യാം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →