കാട്ടാക്കട: തൂങ്ങാംപാറയില്‍ സ്വകാര്യ ആഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.
.കാട്ടാക്കട അരുമാളൂർ സ്വദേശി അജീർ (30)നാണ് കുത്തേറ്റത്. ഇന്നലെ (മെയ് 5 ) രാത്രി 7.30തോടെ കാട്ടാക്കട തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിലെ വിവാഹ സല്‍ക്കാരത്തിനിടയിലായിരുന്നു സംഭവം
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സജീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.സജീറിന് ബിയർ കുപ്പി കൊണ്ടാണ് കുത്തേറ്റത്.വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ നിന്ന് ഇപ്പോള്‍ കാട്ടുവിളയില്‍ താമസിക്കുന്ന കിരണ്‍(കണ്ണൻ)ആണ് കുത്തിയത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സജീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് എത്തുന്നതിന് മുൻപ് കിരണ്‍ രക്ഷപ്പെട്ടു.
മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്
കണ്ടല കാട്ടുവിള സ്വദേശിയുടെ മകളുടെ വിവാഹം ഇന്നലെ രാവിലെ മാറനല്ലൂർ പഞ്ചായത്ത് ഹാളില്‍ നടന്നിരുന്നു. തുടർന്ന് വൈകിട്ട് വിവാഹ പാർട്ടി തൂങ്ങാംപാറ കൃപാ ആഡിറ്റോറിയത്തിലായിരുന്നു. മണ്ഡപത്തിന് പിന്നില്‍ യുവാക്കള്‍ മദ്യപിച്ചിരുന്നു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു
