.തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. മെയ് 1 വ്യാഴാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, നഗരസഭാ മേയർ, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേർ പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു. .
.വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ്. രാജ്ഭവനിൽ നിന്ന് റോഡ് മാർഗം പാങ്ങോട് മിലിട്ടറി ഏരിയയിലെത്തി ഹെലികോപ്റ്ററിലാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. വിഴിഞ്ഞത്ത് കടലിലും നേവിയും കോസ്റ്റ് ഗാർഡും കാവലൊരുക്കിയിട്ടുണ്ട്
