തിരുവനന്തപുരം/ മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം. സർവീസില്‍ നിന്ന് ഇന്നു (ഏപ്രിൽ 30)വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐ.എം. വിജയൻ ഫുട്‌ബാളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ 26നു പൊലീസ് സേന വിജയന് ഔദ്യോഗിക വിടവാങ്ങല്‍ നല്‍കിയിരുന്നു.
പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
ആവശ്യപ്പെട്ട് ഐ.എം.വിജയൻ അപേക്ഷ നല്‍കിയിരുന്നു. രണ്ട് ദിവസമേ ഈ തസ്തികയില്‍ പ്രവർത്തിക്കാനാവൂ എങ്കിലും ഉയർന്ന തസ്തികയിലെ ആനുകൂല്യങ്ങള്‍ ലഭിക്കും.1986 മുതല്‍ കേരള പൊലീസ് ടീമിന് വേണ്ടി അതിഥി താരമായി കളിച്ച വിജയന് 1987ല്‍ കോണ്‍സ്റ്റബിളായി നിയമനം നല്‍കുകയായിരുന്നു .കേരള പൊലീസ് ടീമിന്റെ സുവർണതലമുറയിലെ നിർണായക കണ്ണിയായ വിജയൻ 1990ല്‍ തൃശൂരിലും 1991ല്‍ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പില്‍ കിരീടം നേടിയ പൊലീസ് ടീമംഗമാണ്.1993 ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമംഗമായിരുന്നു. 2000-2004 കാലത്ത് ഇന്ത്യൻ ഫുട്ബാള്‍ ടീം ക്യാപ്റ്റനായിരുന്നു. അടുത്തിടെ വിജയന് പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
