മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് നഷ്ടമായത്: എം.എ. ബേബി

തിരുവനന്തപുരം: ഷാജി എന്‍. കരുണിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ‘ഷാജി എന്‍.കരുണ്‍ നമുക്കറിയുന്നതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ്. സംവിധായകന്‍ എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ ഛായാഗ്രാഹകനെന്ന നിലയില്‍ അവിതര്‍ക്കിത പ്രാഗത്ഭ്യം ഉണ്ടായിരുന്ന യാളാണ് ഷാജി എന്‍.കരുണെന്നും എം.എ. ബേബി അനുസ്മരിച്ചു.

പുരോഗമനകലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സംവിധായകനെന്ന നിലയില്‍ പ്രശസ്തനാവുന്നതിന് മുമ്പ് അദ്ദേഹം അരവിന്ദന്‍ സിനിമകളുടെയും മറ്റ് പ്രഗത്ഭരമായ ഒട്ടേറെപ്പേരുടെ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയായി വലിയ പ്രശസ്തി നേടിയിട്ടുണ്ട്. പിറവി മുതല്‍ അദ്ദേഹം സംവിധായകനെന്ന നിലയിലും അംഗീകാരം നേടുകയുണ്ടായി. പുരോഗമനകലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമായത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →