ജമ്മു-കശ്മീര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തി. ഏപ്രിൽ 26 ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.
ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
.
