കുമളി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്കിട്ടത് .
ആമപ്പാര്‍ക്കില്‍ നിന്ന് തേക്കടി പ്രവേശന കവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിരുന്നില്ല.തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു. എന്നാല്‍ ഓട്ടോയില്‍ ഇരുന്ന് മദ്യപിച്ചവരെ ചെക്ക്‌പോസ്റ്റില്‍ തടയാൻ ശ്രമിച്ചെന്നും ഇതിനിടെ ഡ്രൈവർ അബദ്ധത്തില്‍ താഴെ വീണു എന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം
