ആലപ്പുഴ: രാജ്യത്തെ ഞെട്ടിച്ച ആക്രമണമാണ് പഹല്‍ഗാമിലുണ്ടായതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. തക്കതായ മറുപടി നല്‍കാൻ സൈന്യത്തിന് സർക്കാർ അനുമതി നല്‍കണമെന്നും ആന്‍റണി പറഞ്ഞു. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേർ കൊല്ലപ്പെട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി.
ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു.
