ന്യൂഡൽഹി :കേന്ദ്ര-സംസ്ഥാന വക്കഫ് ബോർഡുകളിൽ മുസ്ലീങ്ങൾ അല്ലാത്തവരെ അംഗങ്ങളായി നിയമിക്കുകയില്ല എന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന് വേണ്ടി അറിയിച്ചു. നിലവിൽ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ളവ അങ്ങനെ അല്ലാതാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കുകയും ഇല്ല. വഖഫ് കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസുകളിൽ തീരുമാനം വരുന്നതുവരെ ആണ് ഇങ്ങനെ ചെയ്യുകയില്ല എന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസ്റ്റർ ജനറൽ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയത്.
സത്യവാങ്മൂലം നൽകുന്നതിന് ഏഴു ദിവസത്തെ സമയം അനുവദിച്ചു.
. അനുകൂലിച്ചും പ്രതികൂലിച്ചും ആകെ 74 ഹർജികളാണ് തീർപ്പാക്കുവാൻ ഉള്ളത്.ഏപ്രിൽ പതിനേഴാം തീയതി ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആണ് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള വാദം ആരംഭിച്ചത്. ഇത് സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം നൽകുന്നതിന് ഏഴു ദിവസത്തെ സമയം സോളിസ്റ്റർ ജനറൽ ആവശ്യപ്പെട്ടു.കോടതി അത് അനുവദിച്ചു.ഈ കേസുകളിലെ നടപടികൾ പൂർത്തിയായി വിധി വരുന്നതുവരെ സ്വത്തുക്കൾ ഡീ- നോട്ടിഫൈ ചെയ്തു ഏറ്റെടുക്കുകയും സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും വഖഫ് ബോർഡുകളിൽ മുസ്ലീങ്ങൾ അല്ലാത്തവരെ നിയമിക്കുകയും ചെയ്യുകയില്ല എന്നും കേന്ദ്രസർക്കാരിന് വേണ്ടി തുഷാർ മേത്ത ഉറപ്പുനൽകി.
നിലവിൽ അനുഭവിച്ചു വരുന്ന ഭൂമികളുടെ രേഖകൾ ഹാജരാക്കണം എന്ന വ്യവസ്ഥ കുഴപ്പങ്ങൾ സൃഷ്ടിക്കുകയില്ലേയെന്ന് കോടതി
. ഈ രണ്ടു കാര്യങ്ങളിലും കഴിഞ്ഞദിവസം കോടതിയിൽ വാദം നടക്കുന്നതിനിടെ സുപ്രീംകോടതി ഡിവിഷൻ ഗൗരവമുള്ള സംശയങ്ങൾ ഉയർത്തിയിരുന്നു.ഹിന്ദു ദേവ രേഖസ്വം ബോർഡുകളിൽ മുസ്ലീങ്ങളെ അംഗങ്ങളായി നിയമിക്കുമോ എന്ന് കോടതി ചോദിച്ചു.വക്കഫ് ആണോ അല്ലയോ എന്നത് സംബന്ധിച്ച് നിരവധി കേസുകളിൽ കോടതികൾ വിധി തീർത്തിട്ടുണ്ട്. വഖഫ് നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ആ കോടതിവിധികൾ അസ്ഥിരപ്പെടുന്ന സാഹചര്യമുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചിരുന്നു.വഖഫ് ആയി പ്രഖ്യാപിച്ചതിന്റെ രേഖകൾ വേണമെന്ന വ്യവസ്ഥയെയും സുപ്രീംകോടതിയും സംശയത്തോടെയാണ് നിരീക്ഷിച്ചത്.നൂറ്റാണ്ടുകൾക്ക് മുമ്പ് വക്കഫ് വകയായി പ്രഖ്യാപിച്ച് അനുഭവിച്ചു വരുന്ന ഭൂമികൾ ഇപ്പോൾ രേഖകൾ ഹാജരാക്കണം എന്ന വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നത് കുഴപ്പങ്ങൾ നിറഞ്ഞ സാഹചര്യം സൃഷ്ടിക്കുകയില്ലേ എന്ന് കോടതി സംശയിച്ചിരുന്നു.
സ്റ്റേ വേണമെന്ന ആവശ്യം തീരുമാനിക്കപ്പെട്ടില്ല.
.
ഇതോടെ ചൊവ്വാഴ്ച കേസ് വീണ്ടും കേൾക്കുമ്പോൾ പരാതിക്കാരുടെ ആവശ്യപ്രകാരം നിയമം നടപ്പാക്കുന്നതിന് സ്റ്റേ ലഭിച്ചേക്കും എന്ന് തോന്നൽ നിയമവൃത്തങ്ങളിൽ ഉണ്ടായിരുന്നു.എന്നാൽ ചൊവ്വാഴ്ച അതുണ്ടായില്ല.ഏഴു ദിവസത്തെ സാവകാശം കേന്ദ്രസർക്കാരിന് വേണ്ടി സോളിസ്റ്റർ ജനറൽ ചോദിച്ചതോടെ സ്റ്റേ വേണമെന്ന ആവശ്യം തീരുമാനിക്കപ്പെട്ടില്ല.സ്റ്റേ സംബന്ധിച്ച് സർക്കാരിന് പറയാനുള്ളത് കേൾക്കുവാൻ ഏഴു ദിവസം അനുവദിക്കുകയാണ് ഉണ്ടായത്
