പാലക്കാട്|പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. വീട്ടുകാരും പ്രദേശവാസികളുമായി തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു.. ഇന്നലെ (ഏപ്രിൽ 16)ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്
.
കുട്ടിക്ക് പനിയുണ്ടായിരുന്നെന്നും സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം ഏപ്രിൽ 17 ന് നാട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാര ചടങ്ങുകളും ഇന്ന് തന്നെ നടത്തും. .
