പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി ഏതെങ്കിലും സ്ഥാനം കിട്ടാന്‍ എ.കെ ബാലന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ ചെലവില്‍ വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍’

തിരുവനന്തപുരം: വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്ന് കെ.സുധാകരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി ഏതെങ്കിലും സ്ഥാനം കിട്ടാന്‍ മുന്‍മന്ത്രി എ.കെ ബാലന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ ചെലവില്‍ വേണ്ടെന്നും കെ. സുധാകരന്‍ എംപി.പറഞ്ഞു.

സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അതിന് സാക്ഷിയാണെന്നും കഴിഞ്ഞദിവസം എ.കെ ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍ എംപി

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി മുന്‍മന്ത്രി എ കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.
പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവില്‍ വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →