ഭുവനേശ്വർ : വ്യാജ പീഡന വാർത്ത വന്നതിനുപിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ.ഒഡീഷയിലെ കേന്ദ്രപാറയിൽ പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയ യുവതി ഒളിവിലാണ്.ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ മാധ്യമപ്രവർത്തകരുടെയും യുവതിയുടെയും പേര് എഴുതിച്ചേർത്തിരുന്നു.
ഒളിവിലുള്ള യുവതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു
തന്‍റെ ഭർത്താവിന്‍റെ മരണത്തിന് മൂന്ന് പേർ ഉത്തരവാദികളാണെന്ന് ആരോപിച്ച് മരിച്ചയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായവരെ പ്രാദേശിക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒളിവിലുള്ള യുവതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു