തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ് ഇവർ ആനയുടെ മുന്നില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപെട്ടു.മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും