എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ഇന്നുമുതൽ തൊഴിലാളി സമരം

കൽപ്പറ്റ: ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്കായി ടൗൺഷിപ്പ് നിര്മ‍ിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്ത്.ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ഏപ്രിൽ 12 ശനിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ശമ്പള കുടിശികയും ആനുകൂല്യങ്ങളും നല്‍കാതെ ടൗണ്‍ഷിപ്പ് നിർമാണം ആരംഭിച്ചതിനാലാണ് സമരം തുടങ്ങുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സിഐടിയു ഉള്‍പ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്.

ശക്തമായ സമരത്തിലേക്ക് കടക്കും

തങ്ങളുടെ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പുനൽകി. നിലം നികത്തുന്നതടക്കമുള്ള പ്രാരംഭ നിര്‍മാണം പ്രവർത്തികള്‍ ആരംഭിച്ചതോടെയാണ് തൊഴിലാളികള്‍ രംഗത്ത് എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →