മുംബൈ: മഹാരാഷ്‌ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച് ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു.ജയിലിലടയ്ക്കപ്പെട്ട യാചകരില്‍ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
മനുഷ്യത്വരഹിതമായാണ് ഇവരോടു പെരുമാറിയതെന്നും വെള്ളംപോലും നല്‍കിയിരുന്നില്ലെന്നുംഎംഎല്‍എ .
ആശുപത്രിയില്‍ ഒരു മുറിയിലാണ് എല്ലാവരെയും കിടത്തിയിരുന്നത്. വെള്ളംപോലും നല്‍കിയിരുന്നില്ലെന്നും മനുഷ്യത്വരഹിതമായാണ് ഇവരോടു പെരുമാറിയതെന്നും എംഎല്‍എ ആരോപിച്ചു സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകണമെന്നും എൻസിപി (എസ്പി) എംഎല്‍എ രോഹിത് പവാർ ആവശ്യപ്പെട്ടു.
