കഞ്ചാവ് കലർന്ന മിഠായിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഏപ്രിൽ 9 ബുധനാഴ്ച രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡില്‍ പുതുവന പുത്തൻവീട്ടില്‍ നിന്നാണ് ലഹരിവസ്തു കണ്ടെടുത്തത്. ഉത്തർപ്രദേശ് ഗോരക്പുർ ബിസാര വില്ലേജില്‍ റൂദാലിലെ റാം ഹുസില (50) ആണ് പിടിയിലായത്.

200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകള്‍ അഞ്ചു കവറിലായി ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ലഹരി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
.പോളിത്തീൻ കവറിനുള്ളില്‍ നിന്ന് ഗുളിക രൂപത്തിലാണ് കഞ്ചാവ് കലർന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകള്‍ അഞ്ചു കവറിലായി ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →