ചെന്നൈ | തമിഴ്നാട് ചെന്നൈ വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സെനഗലില്‍ നിന്ന് തായ്ലന്‍ഡ് വഴിയാണ് ചെന്നൈയിലേക്ക് ഇവ എത്തിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത്.
ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും
.
സംശയം തോന്നിയ കസ്റ്റംസ് യുവതിയുടെ ലഗേജ് പരിശോധിക്കുന്ന സമയത്താണ് അതില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തിOther drugs also,യത്. ശേഷം യുവതിയുടെ ശരീരം പരിശോധിക്കുകയും അടിവസ്ത്രത്തില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലും ആയിരുന്നു. 460 ഗ്രാം കൊക്കെയ്ന്‍ പാഴ്സലില്‍ നിന്ന് കണ്ടെത്തി. 150 ഗ്രാമോളം വരുന്ന 12 കാപ്സ്യൂളുകൾ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. ആകെ 610 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്
മറ്റ് രാസലഹരികളും കണ്ടെത്തിയിട്ടുണ്ട്.
രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വ്സ്തുക്കള്‍ വിഴുങ്ങിയതായി കണ്ടെത്തിയത്.. ഇതിന്റെ വില തന്നെ ആറ് കോടിയില്‍ അധികം വരും. ലഗേജുകളില്‍ നിന്നും മറ്റ് രാസലഹരികളും കണ്ടെത്തിയിട്ടുണ്ട്. .