ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തൃശൂര്‍ \ അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു) ആണ് മരിച്ചത്. ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പത്തംഗ സംഘം പുഴയിലെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന്‍ അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന്‍ കാജാഹുസൈ(12)നും ഒഴിക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി മൂന്ന് കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു.

ആലത്തൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന പ്രവര്‍ത്തകരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങും മുന്‍പ് നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →