കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. എം.സി. റോഡിൽ നാട്ടകം പോളിടെക്നിക്കിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏപ്രിൽ 8ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്.ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചവരിൽ ഒരാൾ. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം..ജീപ്പിൽ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി..
