പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്.പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച്‌ 14നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്‌നേഹ മെർലിനെതിരേയാണ് (23) തളിപ്പറമ്പ്വ പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

തന്നെ നിർബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിച്ചെന്ന് പതിനഞ്ചുകാരൻ പോലീസിന് മൊഴി നല്‍കി

നേരത്തേ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ വിദ്യാർഥിനിയുടെ സഹോദരനായ പതിനഞ്ചുകാരനെയും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തന്നെ നിർബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിച്ചെന്ന് പതിനഞ്ചുകാരൻ പോലീസിന് മൊഴി നല്‍കി.ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നു. പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്.

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും പ്രതി
.
പെണ്‍കുട്ടിയോട് വാത്സല്യം നടിച്ച്‌ പ്രതി സ്വര്‍ണ ബ്രേസ്‌ലറ്റും മറ്റും സമ്മാനമായി നല്‍കി വരുതിയിലാക്കിയാണ് പീഡിപ്പിച്ചത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും പ്രതിയാണ് യുവതി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →