.
കൊല്ലം : കെ.എസ്.ആർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യു.പി.ഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കും വിധമാണ് സംവിധാനം.
രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തിക്കും.
ജിപേ. പേടിഎം. ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം നല്കി ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിംഗ് സാദ്ധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു, രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തിക്കും. ചലോ എന്ന ടിക്കറ്റ് കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈൻ സൗകര്യവുമാണ് കെ.എസ്.ആർ.ടി.സി വാടകയ്ക്ക് എടുത്തത്
