മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധന ശക്തമാക്കി ചരക്ക് സേവന നികുതി വകുപ്പ്

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് അകത്തേക്ക് കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച്‌ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ..പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതാണ് പുതിയ മാറ്റം. പുറത്ത് നിന്ന് കൊണ്ടുവരുന്ന പെട്രോളിന്റെ അളവ് 50 ലിറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ ബില്ല് അല്ലെങ്കില്‍ ഡെലിവെറി നോട്ട് ഉള്‍പ്പെടെയുള്ള മറ്റ് രേഖകളോടൊപ്പം ടാക്‌സ്‌പെയര്‍ സര്‍വീസസ് ഡെപ്യൂട്ടി കമ്മീഷണര്‍ അപ്രൂവ് ചെയ്ത പെര്‍മിറ്റിന്റെ ഒറിജിനല്‍ കൂടി കരുതണം.ഒരു പെര്‍മിറ്റ് പ്രകാരം 75 ലിറ്റര്‍ പെട്രോളിയം ഉത്പന്നം മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയില്‍ ഒരു പെര്‍,മിറ്റ് മാത്രമേ അനുവദിക്കൂ.

രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് നിര്‍ബന്ധമല്ല

പെര്‍മിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയില്‍ കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് നിര്‍ബന്ധമല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →