പകരത്തിനു പകരം നികുതി : ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച്‌ ഇന്ത്യ

ഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാരപങ്കാളികള്‍ക്കു പകരത്തിനു പകരം നികുതിയെന്ന യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച്‌ ഇന്ത്യ. ഏപ്രിൽ 3 ന് പുലർച്ചെ ഒന്നരയോടെ നികുതി സംബന്ധിച്ച വിശദാംശങ്ങള്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.യുഎസിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം അമേരിക്കയുടെവിമോചനദിനമായിരിക്കും എന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്.declair today,Trump says, Liberation day ,of America,

ട്രംപ് 20 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പത്രങ്ങള്‍

പ്രഖ്യാപനങ്ങള്‍ വിശകലനം ചെയ്യുന്നതിനും തുടർനടപടികള്‍ക്കുമായി ന്യൂഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളിലെ ഉന്നതർ കണ്‍ട്രോള്‍ റൂമില്‍ സന്നിഹിതരായിരിക്കും. ഇറക്കുമതിചെയ്യുന്ന മൊത്തം മൂന്നുലക്ഷം കോടി ഡോളറിന്‍റെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവ ട്രംപ് ചുമത്തുമെന്നാണ് യുഎസ് പത്രങ്ങള്‍ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →