തിരുവനന്തപുരം : ഹോസ്റ്റലില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല വിസി. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന ഹോസ്റ്റലില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്റ്റലാണത് എന്നും . യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അവിടെ താമസിക്കുന്നുവെന്നേ ഉള്ളൂ എന്നും വിസി പറഞ്ഞു. കാര്യവട്ടത്തെ ഹോസ്റ്റലിലടക്കം പരിശോധന നടത്തണമെന്നും വിസി ആവശ്യപ്പെട്ടു.
