തിരുവനന്തപുരം : ഉന്നതരുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അഭിഭാഷകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംശയിക്കുന്നു. ആലപ്പുഴ എംപി കെ. സി. വേണുഗോപാലിന്റെയും ഡിഐജി യതീഷ് ചന്ദ്രയുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സമാന സന്ദേശങ്ങൾ അഭിഭാഷകർക്ക് ലഭിച്ചു.
അഡ്വ. കുളത്തൂർ ജയ്‌സിങിനും അഡ്വ. ശിവപ്രസാദിനും സന്ദേശം ലഭിച്ചു.
.ഡിഐജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നുള്ള സന്ദേശം കഴിഞ്ഞ മാസമാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ചത്. ഇതേപോലുള്ള സന്ദേശങ്ങളാണ് ഈ മാസം ആലപ്പുഴ എംപി കെ. സി. വേണുഗോപാലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് ഹരിപ്പാട് സ്വദേശിയായ അഭിഭാഷകൻ അഡ്വ. ശിവപ്രസാദിനും ലഭിച്ചത്.
കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി
.സന്ദേശം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ അഡ്വ. കുളത്തൂർ ജയ്‌സിങ് നേരിട്ട് ഡിഐജിയെ ഫോണിൽ ബന്ധപ്പെട്ട് വിവരം സ്ഥിരീകരിച്ചു. വ്യാജ അക്കൗണ്ടിനേക്കുറിച്ച് ഉറപ്പായതോടെ, കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അക്കൗണ്ട് മരവിപ്പിച്ചു. ഹരിപ്പാടിലെ അഡ്വ. ശിവപ്രസാദും സമാനമായ പരാതി പൊലീസിൽ നൽകിയിട്ടുണ്ട്.
സന്ദേശങ്ങൾ ഫർണിച്ചർ വിൽപ്പനയുമായി ബന്ധപ്പെട്ട
.വ്യാജ അക്കൗണ്ടുകളിൽ നിന്ന് അഭിഭാഷകർക്ക് ലഭിച്ച സന്ദേശങ്ങൾ ഫർണിച്ചർ വിൽപ്പനയുമായി ബന്ധപ്പെട്ടവയായിരുന്നു. “അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നാല് മാസത്തെ പഴക്കമുള്ള ഫർണിച്ചർ 95,000 രൂപയ്ക്ക് വീട്ടിലെത്തിക്കും” എന്നായിരുന്നു പ്രചാരണം. കൂടാതെ, “സ്ഥലം മാറ്റം പെട്ടെന്നായതിനാൽ വിൽക്കുന്നു, സിആർപിഎഫ് വണ്ടിയിലൂടെ ചക്രങ്ങളോടെ എത്തിക്കും” എന്ന വ്യാജ വാഗ്ദാനവും ഉണ്ടായിരുന്നു. ആദ്യം സൗഹൃദപരമായ സന്ദേശം അയച്ചശേഷം ഫോൺ നമ്പർ ആവശ്യപ്പെടുകയും പിന്നീട് ‘സിആർപിഎഫ് ഓഫീസർ’ ഫോൺ വിളിക്കുമെന്നും അറിയിക്കുകയും ചെയ്തു.
കേസ് സംബന്ധിച്ച അന്വേഷണം . പുരോഗമിക്കുകയാണ്
.
സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിന് പിന്നിൽ ഒരേ സംഘമുണ്ടെന്ന സൂചന പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞിട്ടില്ല. കേസ് സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്