കോണ്‍ഗ്രസിന്‍റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കോണ്‍ഗ്രസിന്‍റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍ ഒരു നിയമലംഘനവുമില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ 1948ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) രേഖ ഉദ്ധരിച്ച് രാജ്യസഭാ ചെയർമാൻ പറഞ്ഞു. . രേഖ പരിശോധിച്ചു, ഒരു ലംഘനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജയ്റാം രമേശ് നല്‍കിയ നോട്ടീസാണ് തളളിയത്.

യുപിഎ സർക്കാരിന്‍റെ കാലത്ത് ഒരു കുടുംബമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് നിയന്ത്രിച്ചിരുന്നതെന്ന ഷായുടെ ആരോപണം രാജ്യസഭാംഗമായ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജയ്റാം രമേശ് നല്‍കിയ നോട്ടീസാണു ധൻകർ നിരസിച്ചത്.

ആളുകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവകാശലംഘന നോട്ടീസുകള്‍ ഉപയോഗിക്കുന്നതും മാധ്യമങ്ങളിലേക്ക് ഓടിക്കയറി പ്രചാരണം നല്‍കുന്നതും വേദനാജനകമാണെന്ന് ധൻകർ പറഞ്ഞു. വ്യക്തികളുടെ സല്‍പ്പേര് സംരക്ഷിക്കേണ്ടതുണ്ട്. സല്‍പ്പേര് നശിപ്പിക്കുന്നതിനുള്ള വേദിയായി പാർലമെന്‍റിനെ മാറ്റരുതെന്നും ചെയർമാൻ നിർദേശിച്ചു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →