റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുതിന്‍ ഇന്ത്യയിലേക്ക് വരുന്നത്. പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ കുറിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചിരുന്നു. എന്നാല്‍ പുതിന്‍ ഏത് തീയതിയിലാണ് സന്ദര്‍ശനം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
മോദിയുടെ 2024-ലെ റഷ്യ സന്ദര്‍ശനത്തിനിടെ പുതിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. .
കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ച് പുതിനെ കണ്ടിരുന്നു. മോദി മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യത്തെ നയതന്ത്രയാത്ര റഷ്യയിലേക്കായിരുന്നു. ഇതിനേക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് “ഇനി അടുത്തത് ഞങ്ങളുടെ ഊഴമാണ്” എന്നാണ് സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. 2024-ലെ സന്ദര്‍ശനത്തിനിടെ മോദിയാണ് പുതിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുതിന്‍ ഇന്ത്യയിലേക്ക് വരുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എങ്കിലും, യുക്രൈനിലും റഷ്യയിലും ഒരേസമയം സന്ദര്‍ശനം നടത്തിയ ചുരുക്കം ചില രാഷ്ട്രനേതാക്കളിലൊരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2024-ല്‍ പുതിനെയും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെയും മോദി കണ്ടിരുന്നു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വർദ്ധിപ്പിക്കാൻ ധാരണയായിരുന്നു
യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയപ്പോൾ, റഷ്യ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തയ്യാറായി, അതും കുറഞ്ഞ നിരക്കിൽ. ഇതിന്റെ ഭാഗമായി, ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം ധാരണയായിരുന്നു
